വീടിനു PAINTNG ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | KERALA HOME PAINTING

Things to look out for when painting a house | KERALA HOME PAINTING , KERALA MODEL PAINTING , PAINTING COLOURS FOR HOME KERALA

ഉപയോഗിക്കുന്നതാരെന്നതും മുറിയുടെ സ്ഥാനവും സ്വഭാവവും വെളിച്ചവുമെല്ലാം കണക്കാക്കിവേണം പെയിന്റിങ്

IMPORTANT THINGS  HOUSE PAINTING KERALA HOME


ഒരു വീട്ടിലെ ഓരോ വ്യക്തിയെയും എത്ര ആഴ ത്തിൽ അറിയുന്നോ ഇന്റീരിയർ വർക് അത്രയും നന്നാവും എന്നാണ് ഞങ്ങൾക്കു തോന്നിയി ട്ടുള്ളത്. ഇന്റീരിയറിൽ എന്തു ചെയ്യുമ്പോഴും പ്രാധാന്യം നൽകാറുള്ളത് വീട്ടുകാരുടെ ഇഷ്ടത്തിനാണ്. ആ പേ സ് ഉപയോഗിക്കുന്നത് അവരാണ്. ഭിത്തിയുടെ നിറത്തി ന്റെയും ടെക്സറിന്റെയും കാര്യത്തിൽ അത് വളരെ പ്ര ധാനമാണ്. ഒ

വീട്ടുകാരുടെ ഓരോ പ്രത്യേകതകളും ഇന്റീരിയർ ചെ യ്യുമ്പോൾ കണക്കിലെടുക്കണം. ഉദാഹരണത്തിന് വീട്ടിൽ ഒരു അൽസ്ഹൈമേഴ്സ് രോഗിയുണ്ടെങ്കിൽ, മുറിയിലേ ക്ക് നിറം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മൾ കാണുന്ന രീതിയിൽ ആയിരിക്കില്ല അവർ ഒരു നി റത്തെ കാണുന്നത്. അവരെ പേടിപ്പെടുത്താത്ത, വച്ച സാ ധനങ്ങൾ പെട്ടെന്ന് കാണാൻ കഴിയുന്ന രീതിയിലാകണം അകത്തളകമീകരണങ്ങളും നിറങ്ങൾ നൽകുന്നതും.

അകത്തളത്തിൽ ഇളംനിറങ്ങളോ കടുംനിറങ്ങളോ എന്നു തീരുമാനിക്കുന്ന ചില പ്രധാന ഘടകങ്ങൾ

നിറങ്ങളും ഫർണിഷിങ്ങുമെല്ലാം തിരഞ്ഞെടുത്തത് ഒരിക്ക ലും മറക്കാനാവില്ല. അവിടത്തെ വീട്ടമ്മ നഗരത്തിലെ പ് ശസ്തമായ ഒരു ബുട്ടീക്കിന്റെ ഉടമയാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങൾ സന്ദർശിച്ച് അപൂർവവും സുന്ദരവുമായ തുണിത്തരങ്ങൾ ബുട്ടീക്കിലേക്കു വേണ്ടി വാങ്ങി പരിച യമുണ്ട് അവർക്ക്. നിറങ്ങളെക്കുറിച്ചും കളർ കോംബിനേ ഷനെക്കുറിച്ചും ടെക്സറുകളെക്കുറിച്ചുമെല്ലാം വ്യക്ത മായ ധാരണയുള്ള ഒരു മിടുക്കി! അവരുടെ ഇഷ്ടങ്ങൾ ക്ക് പ്രാധാന്യം കൊടുത്താണ് ഇന്റീരിയർ ചെയ്തത്. വീട്ടു കാരുടെ വ്യക്തിത്വത്തിന്റെ തുടർച്ചയാണ് വീട് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

മുറി ഉപയോഗിക്കുന്നതാര് എന്നതുപോലെതന്നെ പ്ര ധാനമാണ് മുറിയുടെ സ്വഭാവവും സ്ഥാനവും. മുറിയിൽ വീഴുന്ന പ്രകാശത്തിന്റെ അളവിന് വലിയ പ്രാധാന്യമുണ്ട്. പ്രകാശത്തിന്റെ അളവ് മാറുന്നതനുസരിച്ച് വോൾ ഫിനി ഷുകൾ വ്യത്യസ്തമായി കാണപ്പെടാം. ഓരോ നിറവും പകൽ വെളിച്ചത്തിലും രാത്രി വെളിച്ചത്തിലും വ്യത്യസ്ത മായിരിക്കും. പകൽ തന്നെ വെളിച്ചം കുറഞ്ഞ സമയത്തും കൂടുതൽ കിട്ടുന്ന സമയത്തും വ്യത്യസ്തമായിരിക്കും. ഇതെല്ലാം വീട്ടുകാരെ കാണിച്ച് ബോധ്യപ്പെടുത്തണം. ആർട്ടിഫിഷ്യൽ ലൈറ്റിങ് പകൽ വെളിച്ചത്തേക്കാൾ വൈ വിധ്യമുള്ളതാണ്. 3000 കെൽവിൻ, 4000 കെൽവിൻ എന്നി ങ്ങനെ പല "ലൈറ്റ് ടെംപറേച്ചർ' ഉണ്ട്. അതെല്ലാം അനുസ് രിച്ച് പെയിന്റിന്റെ നിറം വ്യത്യസ്തമായി അനുഭവപ്പെടാം. കളർ റെൻഡറിങ് സൂചിക (colour rendering index) ഓരോ സാഹചര്യമനുസരിച്ച് വ്യത്യസ്തമായിരിക്കും.

വസ്ത്രങ്ങളിലെ ഫാഷൻ, സിനിമ ഇതെ ല്ലാം അകത്തളങ്ങളിലെ ട്രെൻഡിനെയും സ്വാധീനിക്കുന്നുണ്ട്, പ്രത്യേകിച്ച് നിറ ങ്ങളെ അതുകൊണ്ടുതന്നെ വളരെ വ്യ ക്തിപരമാണ് പെയിന്റിങ്ങിലെ ഇഷ്ട ങ്ങളെങ്കിലും പൊതുവായ വികാരങ്ങൾ ക്കും പ്രാധാന്യമുണ്ട്.

IMPORTANT THINGS BUILDING KITCHEN KERALA

പേസ്റ്റൽ നിറങ്ങൾ , PASTEL COLOURS

പേസ്റ്റൽ നിറങ്ങൾ, വെള്ള എന്നീ നിറങ്ങളാണ് മിക്കവരും പ്രധാന നിറമാ യി തിരഞ്ഞെടുക്കുന്നത്. ഓഫ് വൈറ്റ്, ആപ്പിൾ വൈറ്റ്, ചാരനിറം കലർന്ന വൈ റ്റ് ഇങ്ങനെ വെള്ളയുടെ വിവിധ ഷേഡു കൾ വിപണിയിലുണ്ട്.

മെറ്റാലിക് ഷേഡ്സ് , METALIC SHADE 

ബാസ്, സിൽവർ, കോപ്പർ പോലു ള്ള മെറ്റാലിക് ഷേഡുകൾ അനുയോജ്യ മായ ചെറിയ ഭിത്തികളിലോ ടെക്സ്ചർ നൽകുമ്പോഴോ ഉൾപ്പെടുത്താൻ ആളു കൾ മടിക്കുന്നില്ല എന്നത് പുതിയ ട്രെൻ ഡ് ആണ്.

നാച്വറൽ ഫിനിഷ് , NATURAL FINISH PAINTING

ഏത് മെറ്റീരിയൽ ആണെങ്കിലും അതിന്റെ പ്രകൃതിദത്തമായ ഫിനിഷ് അതേ രീതിയിൽ അവതരിപ്പിക്കുക ട്രെൻഡ് ആണ്. കോൺക്രീറ്റിലും ഇഷ്ടി കയിലും ക്ലിയർ കോട്ട് അടിച്ച് അതിന്റെ പ്രകൃതിദത്ത ഫിനിഷിനെയും നിറത്തെ യും ബഹുമാനിക്കുന്ന ട്രെൻഡ് ഇനി യും തുടരും. കോൺക്രീറ്റ് ഫിനിഷ് കി ട്ടാൻ സഹായിക്കുന്ന പെയിന്റ് വിപണി യിലുണ്ട്.

വോൾപേപ്പർ , WALLPAPER PAINTING

വോൾപേപ്പർ അനുയോജ്യമായ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് ഏതു കാലത്തും ട്രെൻഡ് ആണ്. വോൾപേപ്പ റിലെ വലിയ പ്രിന്റുകളും ക്ലാസിക് പാ റ്റേണുകളും അടുത്തിടെ ശ്രദ്ധയാകർഷി ച്ചിട്ടുണ്ട്.

Tips & Hints

ഓരോ പേസിന്റെയും സ്വഭാവം അറിഞ്ഞുവേണം അവിടേക്കു വേണ്ട നിറം തീരുമാനിക്കാൻ. മുറിയുടെ സ്ഥാ നം എവിടെയാണ്, ആ മുറി ഉപയോ ഗിക്കുന്നത് ആരാണ് തുടങ്ങിയ കാര്യ ങ്ങൾ ശ്രദ്ധിക്കണം.

PICK A COLOUR FOR YOUR HOME 

വീടിനുള്ളിൽ കണ്ടു പരിചിതമ ല്ലാത്ത നിറങ്ങളാണ് തിരഞ്ഞെടുക്കുന്ന തെങ്കിൽ ആ നിറം കൊണ്ടുണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് പഠിച്ചശേഷം വേണം മുന്നോട്ടുപോകാൻ. ഉദാഹര ണത്തിന് ചുവപ്പ് അടിക്കാൻ തീരുമാനി ച്ചാൽ ആ നിറത്തിന്റെ പ്രത്യേകതകൾ അറിഞ്ഞിരിക്കണം. മുറി ഉപയോഗിക്കു ന്നവരുടെ സ്വഭാവത്തിലും തീക്ഷത ഉണ്ടാക്കാൻ ചുവപ്പിനു കഴിയും എന്നറി യണം. കുട്ടികളുടെ മുറിയിൽ മഞ്ഞയും ഓറഞ്ചുമൊക്കെ ഉപയോഗിക്കാം. കുട്ടി കളുടെ ഉത്സാഹം കൂട്ടുന്ന നിറങ്ങളാണി തെല്ലാം.

ഇന്റീരിയറിൽ ഇൻഡോർ പ്ലാന്റ്സ് വയ്ക്കുന്നുണ്ടെങ്കിൽ ചെടിയുടെയും പോട്ടിന്റെയും നിറത്തോടും ടെക്ച റിനോടും ചേരുന്ന നിറമായിരിക്കണം ഭി ത്തിക്ക്.

ഒരു ചെറിയ മുറിയാണെങ്കിലും നല്ലവണ്ണം വെളിച്ചം കയറുമെങ്കിൽ ഇരുണ്ട നി റവും ഉപയോഗിക്കാം.

ഹോംതിയറ്റർ പോലുള്ള ഭാഗങ്ങ ളിൽ ക്ലാസ് ആയി തോന്നിക്കാൻ കറുപ്പ് പോലുള്ള നിറങ്ങൾ ഉപയോഗിക്കാം.

TEXTURE PAINTING

ടെക്സ്ചർ പെയിന്റ് മെയിന്റനൻസ് എളുപ്പമല്ല. ഏത് മുറിയാണ്, ആ മുറി ഉപയോഗിക്കുന്നത് ആരാണ് എന്നീ രണ്ട് കാര്യങ്ങൾ ടെക്സർ ഉപയോ ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടി കളുടെയും പ്രായമായവരുടെയും മുറി

ഇരുണ്ട നിറങ്ങൾക്ക് ഭംഗി ലഭി ക്കുന്നത് നല്ല വെളിച്ചം ലഭിക്കുന്ന യിടങ്ങളിലും ഭംഗിയായി കൃത്രിമ പ്രകാശം ഒരുക്കിയ മുറികളിലും

കളിൽ ടെക്സസ്പർ കൊടുക്കാതിരിക്കു ന്നതാണ് നല്ലത്. എപ്പോഴും ചാരി നിൽ ക്കാനും കൈ വയ്ക്കാനും സാധ്യതയു ള്ള സ്ഥലങ്ങളും ടെക്സ്റിന് അനു യോജ്യമല്ല.

കുട്ടികളും അവരുടെ പേസ് ആസ്വദിക്കണം. അതുകൊണ്ട് കിഡ്സ് റൂമിൽ കുട്ടികൾക്ക് കുത്തിവരയ്ക്കാൻ മാത്രം ഒരു ഭിത്തി കൊടുക്കണം. ബ്ലാക് ബോർഡ് ചെയ്യാൻ പെയിന്റ് ഉണ്ട്. അല്ലെങ്കിൽ തുടച്ചു വൃത്തിയാക്കാൻ എളുപ്പമായ പെയിന്റുകൾ വിപണിയിൽ ഉണ്ട്.

ആർട്ടിഫിഷ്യൽ ലൈറ്റിങ് നന്നായി ചെയ്ത് ഭിത്തിയിലെ പെയിന്റ് അല്ലെങ്കിൽ ടെക്സർ ആകർഷകമാക്കാം,

Post a Comment