IMPORTANT THINGS HOUSE WINDOWS KERALA | HOME THINGS | PIXAONE

Not only the design of the window but also the material used for the construction plays an important role in the exterior of the house.

കാറ്റും വെളിച്ചവും കയറാൻ മാത്രമല്ല, വീടിന്റെ ഡിസൈനിങ്ങിലും പ്രധാന പങ്കുണ്ട് ജനലിന്

IMPORTANT THINGS HOUSE WINDOWS KERALA | HOME THINGS | PIXAONE


അതേസമയം സ്വകാര്യത സംരക്ഷിക്കാനും ടിനുള്ളിലേക്ക് കാറ്റും വെളിച്ചവും കയറാ നും അകത്തു നിന്ന് പുറത്തേക്ക് കാണാനും ജനാലകൾ വേണം. ഡിസൈനിന്റെ പക്ഷത്തു നിന്നു നോ ക്കുമ്പോഴും തുല്യ അളവിൽ തന്നെ ജനലുകൾക്ക് പ്രധാ ന്യമുണ്ട്. വീടിന്റെ അകം-പുറം ഭാഗങ്ങളെ കോർത്തിണ ക്കുന്ന ഘടകമാണിത്.

എക്സ്റ്റീരിയർ കാഴ്ചയിലും ജനൽ വലിയ പങ്ക് വഹി ക്കുന്നുണ്ട്. എക്സ്റ്റീരിയറിന്റെ ഒരു ഭാഗം സുതാര്യമായി അനുഭവപ്പെടുത്താൻ ഗ്ലാസ് ജനാലകൾ പ്രയോജനപ്പെടുത്താറുണ്ട്. അതുപോലെ "സോളിഡ്' ഏരിയ വേണമെന്ന തോന്നലുണ്ടെങ്കിൽ ജനലുകൾ ഒഴിവാക്കാറുണ്ട്.

ജനാലയുടെ ഡിസൈൻ മാത്രമല്ല, നിർമാണത്തിന് ഉപ യോഗിക്കുന്ന മെറ്റീരിയലും വീടിന്റെ പുറംകാഴ്ചയിൽ പ്ര ധാനപ്പെട്ട റോൾ നിർവഹിക്കുന്നു. വീട്ടുകാരുടെ ബജറ്റ് അനുസരിച്ചാണ് ജനാലകളുടെ മെറ്റീരിയൽ തീരുമാനി ക്കാറുള്ളത്. എല്ലാ മെറ്റീരിയലിനും അതിന്റേതായ ഗുണ് ദോഷങ്ങളുണ്ട്. തടിയുടെ ചെലവ് താങ്ങാൻ പറ്റുന്നവരാ ണെങ്കിൽ അതുതന്നെ തിരഞ്ഞെടുക്കും. മെറ്റൽ ജനാല് കൾ പെട്ടെന്ന് പണിതു തീരും എന്നതുപോലെയുള്ള ഗു ണങ്ങളുണ്ട്. ഇതിൽ ഏതു വേണമെന്നതും മറ്റു ഡിസൈൻ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

മുറിയുടെ ഉപയോഗമനുസരിച്ചാണ് ജനലിന്റെ സ്ഥാ നവും ഡിസൈനും തീരുമാനിക്കാറുള്ളത്. അടുക്കളയിൽ കബോർഡുകൾക്ക് പ്രാധാന്യമുള്ളതിനാൽ വർക് കൗണ്ട റിന്റെ മുകളിലാണ് ജനലിന്റെ സ്ഥാനം. അതേസമയം, ലി വിങ് റൂമിന്റെ ജനലിലൂടെ പുറത്തെ ലാൻഡ്സ്കേപ് പര മാവധി കാണാനുള്ള സൗകര്യം ഉറപ്പാക്കണം. അപ്പോൾ തറയിൽ നിന്നേ ജനൽ ആവാം.

കിടപ്പുമുറികളിൽ കോവെന്റിലേഷനുവേണ്ടി പരമാ വധി എതിർഭിത്തികളിലാണ് ജനലിനു സ്ഥാനം നൽകാറു ള്ളത്. ഒന്നു വലുതും മറ്റേത് ചെറുതുമായാണ് കിടപ്പുമുറി കളിൽ ജനൽ സ്ഥാപിക്കാറുള്ളത്. വലിയ ജനൽ സൈറ്റി ലെ സ്വകാര്യത കൂടുതൽ കിട്ടുന്ന സ്ഥലത്തേക്ക് തുറക്കേ ണ്ടിവരും. കിടപ്പുമുറികളുടെ ജനൽ വീടിനു മുന്നിലേക്കോ റോഡരികിലേക്കോ തുറക്കാത്ത വിധത്തിൽ മുറികൾ ക മീകരിക്കേണ്ടിവരും. ചെറിയ പ്ലോട്ട് ആണെങ്കിൽ ജനലി ന്റെ അടുത്തുള്ള മതിൽ പൊക്കം കൂട്ടാറുണ്ട്. ഇത്തരത്തി ലാണ് ജനൽ ഡിസൈനിനെ സ്വാധീനിക്കാറുള്ളത്.

മുറിയുടെ ഉപയോഗവും സ്ഥാനവുമനുസരിച്ച് ജനലിനും വ്യത്യാസങ്ങൾ

നന്നായി കാറ്റും വെളിച്ചവും കിട്ടാൻ വലിയ ജനൽ വേണം എന്ന് വീട്ടുകാർ അഭിപ്രായപ്പെടാറുണ്ട്. ജനൽ ഡിസൈനിനെക്കുറിച്ച് മിക്കവരും ബോധവാൻമാരല്ലെങ്കി ലും ജനലരികിലിരുന്ന് വായിക്കാൻ ഇഷ്ടപ്പെടുന്നവർ, പൂ ന്തോട്ടത്തിലെ മുല്ല കാണുന്ന രീതിയിൽ ജനൽ വേണമെ ന്ന് ആഗ്രഹിക്കുന്നവർ ജനാലകളെ പ്രണയിക്കുന്നവരാണ് ഇതുവരെ കിട്ടിയ ഞങ്ങളുടെ ക്ലയന്റ്സ് എല്ലാവരും.

Window Trends

വീട്ടകത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ജനലുകളാണ്. വീടി ന്റെ കണ്ണെന്നും മുക്കെന്നുമൊക്കെ ജന ലുകളെ വിശേഷിപ്പിക്കാം. ജനലുകളുടെ ഏറ്റവും പുതിയ വിശേഷങ്ങൾ എന്തെ ല്ലാമെന്നു നോക്കാം.

അഴികൾ മിനിമം

സുരക്ഷയ്ക്കു വേണ്ടിയാണ് ജനല ഴികൾ സ്ഥാപിക്കുന്നത്. എന്നാൽ മോ ഷ്ടാക്കൾ ഹൈടെക് ആയതോടെ ജന ലഴികളുടെ പ്രസക്തി കുറഞ്ഞു. മിനിമം ജനലഴികൾ എന്നതാണ് ഇപ്പോൾ ടെൻ ഡ്. ജനലഴികൾ ഇല്ലാതെ ടഫൻഡ് ഗ്ലാ സ് കൊടുക്കുകയുമാകാം. ആർക്കിടെ ക്ചറൽ ഘടകങ്ങൾക്ക് ശ്രദ്ധ കൂടുതൽ കിട്ടാൻ അഴികളുടെ എണ്ണം കുറയുന്ന താണ് നല്ലത്.

ജനലിനു പകരം ജാളി

അടയ്ക്കലും തുറക്കലും ആവശ്യമി ല്ലാത്ത ഇടങ്ങളിലേക്ക് ജനലിനു പക രം ജാളി ഉപയോഗിക്കാം. നിഴലും വെളി ച്ചവും ഇടകലർന്നു കിട്ടേണ്ട ഇടങ്ങളി ലും ജാളി ഉപയോഗിക്കാം. ഭിത്തി നിർമി ക്കുന്നതുപോലെത്തന്നെ എളുപ്പത്തിൽ പണി തീർക്കാം എന്നത് ജാളിയെ പ്രിയ ങ്കരമാക്കുന്നു. പ്രാദേശിക നിർമാണ സാ മഗ്രികൾ പ്രയോജനപ്പെടുത്താം. ടെറാ ക്കോട്ട ജാളികൾക്കൊപ്പം സിമന്റ് ജാളി കളും തടിയിലും മെറ്റലിലും സിഎൻസി കട്ടിങ് ചെയ്ത് നിർമിക്കുന്ന ജാളികളും ടെൻഡാണ്.

മിക്സഡ് ഡിസൈൻ

വരുംകാലങ്ങളിൽ വീടിന്റെ ഡിസൈ നിൽ ജനാലകൾക്ക് വലിയ പങ്കുണ്ടാ കും. പലതരം ഡിസൈനുകൾ ഉൾപ്പെടു ന്ന സംയുക്ത ഡിസൈനാണ് ഇപ്പോൾ ട്രെൻഡ്. ലുവേഴ്സ്, തുറക്കാത്ത ടഫൻ ഡ് ഗ്ലാസ് ഇട്ട പാളി, തുറക്കാവുന്ന ജന ലുകൾ, നിരക്കി നീക്കാവുന്നതും മടക്കാ വുന്നതുമായ പാളികൾ ഇവയുടെയെല്ലാം കോംബിനേഷനാണ് പുതിയ വീ ടുകളിലെ ജനാലകൾ. എവിടെയാണ് ജനാല സ്ഥാപിക്കുന്നത് എന്നതനുസ രിച്ച് ഇവയിൽ ഏതെല്ലാം വേണമെന്ന് തീരുമാനിക്കാം. യൂട്ടിലിറ്റി ആംഗിളിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗം കൂടിയാണിത്. തടി ജനാലകൾ ഇഷ്ടപ്പെടുന്ന വർ ലൂവറുകളെയും സ്നേഹിക്കുന്നു എന്നതാണ് പുതിയ രീതി. ലുവേഴ്സ് എക്സ്റ്റീരിയറിലേക്ക് "ഡൗൺവേഡ് ആയാണ് ഉറപ്പിക്കാറുള്ളത്. മഴ അക ത്തേക്ക് അടിക്കില്ല, കാറ്റ് കയറും, സ്വ കാര്യതയും കിട്ടും ഇതെല്ലാമാണ് ലൂവേ ഴ്സിന്റെ പ്രത്യേകതകൾ

ടോപ് ഹങ് വിൻഡോസ്

താഴെ നിന്ന് മുകളിലേക്ക് പൊക്കിവ യ്ക്കാവുന്ന ഇത്തരം ജനാലകൾ ടെൻ ഡ് ആണ്. 45, 60, 90 ഡിഗ്രി ചരിവുകളിൽ തുറക്കാം. തടി, മെറ്റൽ ജനാലകളിൽ ടോപ് ഹങ് നിർമിക്കാം.

മെറ്റൽ ജനാലകൾ

പെട്ടെന്ന് വാങ്ങി ഉറപ്പിക്കാം, പരി പാലന-അറ്റകുറ്റപ്പണികൾ കുറയ്ക്കാം ഇതെല്ലാം കണക്കിലെടുത്ത് സ്ത്രീൽ, അലുമിനിയം ജനാലകൾ വാങ്ങുന്നവരു ടെ എണ്ണം ഓരോ വർഷവും കൂടിക്കൊ ണ്ടിരിക്കുകയാണ്. വരും വർഷങ്ങളിലും ഈ ട്രെൻഡ് തുടരും.

Tips & Hints

• സിൽഹൈറ്റ് എന്നാണ് തറയിൽ നിന്നുള്ള ജനലിന്റെ ഉയരത്തെ വിളി ക്കുന്നത്. കോമൺ ഏരിയകളിൽ പല പ്പോഴും സിൽഹൈറ്റ് പൂജ്യമായിരിക്കും. അതായത്, ജനൽ തറയിൽ നിന്നേ തുട ങ്ങും. തറ നനച്ചു തുടയ്ക്കുമ്പോൾ തടി കൊണ്ടുള്ള ജനൽ നനഞ്ഞ് കേടാകാം. അത് ഒഴിവാക്കാൻ കേർട്ടിങ്ങിനു മു കളിൽ ജനൽ വരുന്ന വിധത്തിൽ ഡി സൈൻ ചെയ്യണം.


• ഗ്ലാസ് ലൂവേഴ്സ് ബാത്റൂമുകളി ലാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. എന്നാൽ കോമൺ ഏരിയകളിലേക്കും ഇവ അനുയോജ്യമാണ്. സ്വകാര്യതയും വെളിച്ചവും കിട്ടും, പുറത്തേക്ക് കാണാ നും കഴിയും എന്നതാണ് ഗ്ലാസ് ലൂവറി ന്റെ പ്രത്യേകത.


• ട്രെഡീഷനൽ ശൈലിയിലുള്ള വീടുകളിൽ ജനലിന് തടി അഴികൾ ഭംഗി യാണ്. എന്നാൽ മെയിന്റനൻസ് കുറ യ്ക്കാൻ സ്റ്റെയിൻലെസ് സീൽ അല്ലെ ങ്കിൽ മൈൽഡ് സീൽ ആണ് നല്ലത്. ചതുരം അല്ലെങ്കിൽ ദീർഘചതുരാകൃതി യാണ് അഴികൾക്ക് അനുയോജ്യം.

വെള്ള. നീല, പച്ച, ചാര നിറങ്ങളെല്ലാം പുതിയ വീടുകളുടെ ജനലുകളി കാണാം

കാറ്റിന്റെയും വെളിച്ചത്തിന്റെയും ലഭ്യതയും കാഠിന്യവും നോക്കി വേണം ജനലിന് സ്ഥാനം നൽകാൻ. കടുത്ത വെയിൽ അടിക്കുന്ന ഭാഗങ്ങളിൽ ചെറി യ ജനാലകളും കൂടുതൽ കാറ്റ് വരുന്നിട് ത്ത് വലിയ ജനാലകളും കൊടുക്കാം.Post a Comment