'ക്രെഡിറ്റ് സ്കോർ കെണിയാകരുത് നിങ്ങൾ അറിയേണ്ടതെല്ലാം

വ്യക്തികളുടെ വായ്ക്ക് ചരിത്രം നോക്കി ഇവരെല്ലാം ക്രെഡിറ്റ് കോർ നൽകു ഇതിൽ ഞങ്ങൾ, ട്രാൻസ് യൂണിയൻ സിബിൽ നൽകുന്നതാണ് സിബിൽ കോർ എന്നറിയപ്പെടുന്നത്.

ക്രെഡിറ്റ് സ്കോറും സിബിൽ സ്കോറും?

'Credit score is not everything you need to know


• ആദ്യമായി ജോലി കിട്ടുന്നവർക്ക് വായ്പ്പ ചരിത്രമില്ലാത്തതിനാൽ സ്കോർ ഉണ്ടാകില്ല. അതുകൊണ്ട് വായ്പ നിഷേധിക്കപ്പെടുമോ?

വായ്പയേ എടുത്തിട്ടില്ലെങ്കിൽ ഞങ്ങളുടെ ഡേറ്റാബേസിൽ വിവരങ്ങൾ ഉണ്ടാകില്ല. ഡേറ്റ് ഉള്ളവരുടെ സ്കോറേ സിബിലിനു നൽകാനാകൂ. ഇവർക്ക് വായ്പയോ ക്രെഡിറ്റ് കാർഡോ നൽകാനുള്ള തീരുമാനം എടുക്കേണ്ടത് ബാങ്കാണ്. ഇതിൽ കോറിന് പങ്കില്ല.

എന്നാൽ, സമാനസാഹചര്യങ്ങളിൽ പരിഗണിക്കാവുന്ന പൊതുവായ ഒരു കോർ "ലുക് എലൈക് സ്കോർ' സിബിൽ നൽകുന്നുണ്ട്. ഒരാൾക്ക് ആദ്യമായി വായ്പ നൽകാൻ ബാങ്കിന് ഇതു പരിഗണിക്കാം. പുറമേ അയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ശമ്പളം, ഇടപാടുകൾ എന്നിവ വിലയിരുത്തിയും ബാങ്കിനു തീരുമാനിക്കാം.

യഥാർഥ കെഡിറ്റ് സ്കോർ കണക്കാക്കി തുടങ്ങുന്നത് ആദ്യമായി വായ്പയോ ക്രെഡിറ്റ് കാർഡോ എടുത്ത ശേഷമാണ്. നല്ല ശമ്പളത്തോടെ ജോലി കിട്ടിയാൽ ക്രഡിറ്റ് കാർഡ് കിട്ടുക എളുപ്പമാണ്. കാർഡ് കിട്ടുന്നതോടെ സ്കോറും ലഭ്യമാക്കിത്തുടങ്ങും. സ്കോറിന്റെ ഒരു ഭാഗമാകും ആദ്യം കിട്ടുക. പിന്നീട് മികച്ച കഡിറ്റ് ഹിറി നിലനിർത്തി സ്കോർ മെച്ചപ്പെടുത്താം.

• ഏതെല്ലാം സ്ഥാപനങ്ങളാണ് ക്രഡിറ്റ് സ്കോർ പരിഗണിക്കുന്നത്?

ദേശസാത്കൃത- സ്വകാര്യ-മോൾ ഫിനാൻസ് ബാങ്കുകൾ, റെഗുലേറ്റഡ് ഫിൻടെക് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം സ്കോർ അടിസ്ഥാനമാക്കിയാണ് വായ്പ നൽകുന്നത്. സിബിലിൽ നിലവിൽ 5000 ത്തോളം അംഗങ്ങളുണ്ട്.

• ഏതെല്ലാം വായ്പകൾക്കാണ് സ്കോർ ബാധകമാവുക?

എല്ലാ വായ്പകൾക്കും ബാധകമാണ്. സ്വർണം ഈടുള്ളതിനാൽ ചില സ്ഥാപനങ്ങൾ ഗോൾഡ് ലോണിന് കോർ നോക്കാറില്ല. എന്നാൽ, ഈ വായ്പയ്ക്കും ചെലവുണ്ട്. സ്വർണം സൂക്ഷിക്കാനും വിലനിർണയം നടത്താനുമുള്ള ചെലവും പ്രോസസിങ് ഫീസും ഈടാക്കും. എന്നാൽ, ഉയർന്ന കോറുണ്ടെങ്കിൽ ഈട് ആവശ്യമില്ല. ചെലവു കുറയും, പ്രോസസിങ് ചാർജും വേണ്ട.

ക്രെഡിറ്റ് സ്കോറും സിബിൽ സ്കോറും?

ഇന്ത്യയിൽ ട്രാൻസ് യൂണിയൻ സിബിൽ, ഇക്വിഫാക്സ്, എക്സ്പീരിയൻ, കിഫ് ഹൈമാർക്ക് എന്നീ നാല് കെഡിറ്റ് ബ്യൂറോകളുണ്ട്.

വ്യക്തികളുടെ വായ്ക്ക് ചരിത്രം നോക്കി ഇവരെല്ലാം ക്രെഡിറ്റ് കോർ നൽകു ഇതിൽ ഞങ്ങൾ, ട്രാൻസ് യൂണിയൻ സിബിൽ നൽകുന്നതാണ് സിബിൽ കോർ എന്നറിയപ്പെടുന്നത്. ഈ രംഗത്തെ തുടക്കക്കാരായ ഞങ്ങളുടെ കൈവശം 45 കോടി ഇന്ത്യക്കാരുടെ ഡേറ്റയുണ്ട്. 30 കോടി പേർക്ക് സ്കോർ നൽകുന്നു.

ഇത്രയധികം പേർക്ക് നല്കുന്നതുകൊണ്ടാകാം കഡിറ്റ് സ്കോർ എന്നത് സിബിൽ സ്കോർ എന്ന് അറിയപ്പെടുന്നത്.

എത്ര വരെ സ്കോറിനാണ് വായ്പ ലഭിക്കുക?

സിബിൽ നൽകുന്ന സ്കോർ 300 മുതൽ 900 വരെയാണ്. 90% വായ്പകളും 700 നു മേൽ കോർ ഉള്ളവർക്കാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 80% വായ്പകളും 750 ൽ കൂടുതൽ ഉള്ളവർക്കാണ്. 10% 700-750 വരെയുള്ളവർക്കും. അതായത്, 750 മുതൽ നല്ല സ്കോർ ആണ്. 700 മുതലുള്ളവർക്കും വായ്പ കിട്ടും. അതിനു താഴെയാണെങ്കിൽ വായ്പ കിട്ടുക ബുദ്ധിമുട്ടാകും.

നല്ല സ്കോറാണെങ്കിൽ നിങ്ങൾക്ക് കുറഞ്ഞ പലിശ, ഉയർന്ന വായ്പത്തുക തുടങ്ങിയ ആനുകൂല്യങ്ങളും നേടാം. പല ബാങ്കുകളും 700നു മേൽ അരയും 750 നു മേൽ മുക്കാലും ശതമാനം വരെ പലിശയിളവും വാഗ്ദാനം ചെയ്യുന്നു.

• സിബിൽ സ്കോർ 800 ന് മുകളിലാണ്. ഇതെങ്ങനെ 900ലേക്ക് എത്തിക്കാം?

പ്രധാനമായും നാല് ഘടകങ്ങളാണ് സ്കോർ അടിസ്ഥാനമാക്കുന്നത്. പേയ്മെന്റ് ട്രാക്ക് റെക്കോർഡ് -വായ്പ തിരിച്ചടവു കൃത്യമായാൽ സ്കോർ മെച്ചപ്പെടും. വായ്പകളുടെ തിരിച്ചടവും കാർഡ് പേയ്മെന്റും കൃത്യസമയത്ത് നടത്തുക. മികച്ച ക്രഡിറ്റ് ഹിസറി നിലനിർത്തി സ്കോർ മെച്ചപ്പെടുത്താം.

വായ്ക്ക് വിനിയോഗം- വായ്പ വിനിയോഗം കരുതലോടെയായാൽ സ്കോർ മെച്ചപ്പെടും. പല ബാങ്കുകളിൽനിന്നും പല ക്രഡിറ്റ് കാർഡുകൾ എടുക്കുന്നത് വായ്പ എടുക്കാനുള്ള അമിത താൽപര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് സ്കോറിനെ ബാധിക്കും.

ഓരോ കാർഡിലെയും പരമാവധി തുക പൂർണമായി ഉപയോഗിക്കുന്നതും ശരിയല്ല. ഒരു ലക്ഷം രൂപ വരെയുള്ള കാർഡിൽ 70,000 രൂപ വരെയേ എടുക്കു ന്നുള്ളുവെങ്കിൽ അത് മികച്ച വിനി യോഗം ആയി കണക്കാക്കും. ഇത്തര ത്തിൽ ശ്രദ്ധയോടു കൂടിയ വായ്പ വിനിയോഗം വഴി സ്കോർ ഉയർത്താം.

നിങ്ങളുടെ സ്കോർ നിങ്ങൾക്കു മാത്രമേ മെച്ചപ്പെടുത്താനാകൂ. മറ്റൊരാൾക്കും സാധിക്കില്ല. സ്കോർ മെച്ചപ്പെടുത്തിത്തരാം എന്നു പറഞ്ഞുവരുന്നവരെ ദയവായി വിശ്വസിക്കാതിരിക്കുക.

അൺ സെക്യൂർഡ് വായ്പകളുടെ ശരിയായ മിശിതം നിലനിർത്തിയും സ്കോർ മെച്ചപ്പെടുത്താം.

പതിവായി നിരീക്ഷിക്കുക- സിബിൽ സൈറ്റിൽ നിന്ന് വർഷത്തിൽ ഒരിക്കൽ സൗജന്യമായി കഡിറ്റ് റിപ്പോർട്ട് ലഭിക്കും. ഈ വിവരങ്ങൾ കൃത്യമാണോ എന്ന് സ്വയം വിലയിരുത്താം. ചിലപ്പോൾ വിവരങ്ങൾ തെറ്റാം. അത് സ്കോർ കുറയ്ക്കും. അതിനാൽ തെറ്റു തിരുത്തുക.

ഇനി നിരന്തരം സ്കോർ നിരീക്ഷിച്ച് കോർ മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവർക്ക് 1,200 രൂപയ്ക്ക് ബ്സ്ക്രിപ്ഷൻ എടുക്കാം. ശാരീരികാരോഗ്യം വിലയിരുത്തുന്ന പോലെ മാസത്തിൽ ഒരിക്കൽ സ്കോർ നോക്കി എല്ലാം ശരിയാണോയെന്ന് വിലയിരുത്താം. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഞങ്ങളെ അറിയിക്കുക. സിബിൽ ബാങ്കിനെ സമീപിച്ച് വിശദാംശം എടുക്കും, തിരുത്തും.

• സിബിൽ സ്കോർ എങ്ങനെ കിട്ടും? ചില വെബ്സൈറ്റുകളിൽ സൗജന്യമായി ലഭിക്കുന്ന സ്കോർ വിശ്വസനീയമാണോ?

വർഷത്തിൽ ഒരു റിപ്പോർട്ട് സിബിൽ സൗജന്യമായി നൽകും. തുടർന്നു വേണമെങ്കിൽ ഫീസ് നൽകണം. സിബിലിന് രാജ്യത്തുടനീളം റിപ്പോർട്ട് ലഭ്യമാക്കാനുള്ള സംവിധാനമുണ്ട്. അതിനായി ബാങ്കുകൾ, ബാങ്ക് ബസാർ, പൈസ ബസാർ പോലെ സാമ്പത്തിക സേവന സ്ഥാപനങ്ങൾ എന്നിവയുമായി കൈകോർത്തിട്ടുണ്ട്. അവർക്കും സ്കോർ ലഭ്യമാക്കുന്നു. നിങ്ങളുടെ ബാങ്ക് സ്കോർ തരുന്നുണ്ടെങ്കിൽ തീർച്ചയായും സ്വീകരിക്കാം. സിബിൽ മറ്റാർക്കും സ്കോർ ലഭ്യമാക്കുന്നില്ല. ശരിയായ മിശ്രിതം- സെക്യൂർഡ്,

നിങ്ങളുടെ സ്കോർ അറിയാനും മെച്ചപ്പെടുത്താനും സഹായിക്കാമെന്ന വാഗ്ദാനവുമായി എത്തുന്നവരെ സംശയിക്കണം. ഇത്തരത്തിലുള്ളവരെ ആശ്രയിക്കുന്നതിനു പകരം സിബിലിന്റെയോ സ്വന്തം ബാങ്കിന്റെയോ സൈറ്റിൽ നിന്നു റിപ്പോർട്ട് സ്വയം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക. എന്നിട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതാണ് ഉചിതം.

കൂടുതൽ പ്രാവശ്യം വായ്പ അന്വേഷണം (credit engly) നടത്തുന്നതും പതിവായി കോർ പരിശോധിക്കുന്നതും കോറിനെ ബാധിക്കുമോ?

നിങ്ങൾ സ്വയം റിപ്പോർട്ട് എടുക്കുന്നത് സ്കോറിനെ ബാധിക്കില്ല. ഉദാഹരണത്തിന്, ഒരു വർഷത്ത വരിസംഖ്യ അടച്ചാൽ വർഷത്തിൽ 30 തവണ നിങ്ങൾക്ക് റിപ്പോർട്ട് എടുക്കാം. അതു നിങ്ങളുടെ സ്കോറിനെ ബാധിക്കില്ല.

നിങ്ങൾ തന്നെ സ്കോർ ഡൗൺലോഡ് ചെയ്യുന്നതും പ്രശ്നമല്ല. അതേസമയം ബാങ്ക് എടുത്താൽ സ്കോറിനെ ബാധിച്ചേക്കാം. ബാങ്കുകൾ നിങ്ങൾക്ക് വായ്പ നൽകാനാകും ഇങ്ങനെ ചെയ്യുന്നത്. വായ്പയ്ക്കായി പല ബാങ്കുകളെ ഒരേ സമയം സമീപിച്ചാൽ ഇത്തരത്തിൽ സംഭവിക്കും.

മികച്ച ഭവനവായ്പ കുറഞ്ഞ പലിശയ്ക്ക് എവിടെ കിട്ടുമെന്നറിയാൻ 15 ദിവസത്തിനുള്ളിൽ നാല് ബാങ്കുകളിൽ പോയി എന്നിരിക്കട്ടെ. ഇവരെല്ലാം നിങ്ങളുടെ സ്കോർ എടുക്കും.

ഒരേ വായ്പയ്ക്കായാണ് എല്ലായിടത്തും അന്വേഷിക്കുന്നത്. അതിനാൽ, ഒറ്റ അന്വേഷണമായി കണക്കാക്കും. എന്നാൽ, വിവിധ വായ്പകൾക്കു വേണ്ടി വ്യത്യസ്ത ബാങ്കുകളെ ഇത്തരത്തിൽ സമീപിച്ചാൽ അത് പല അന്വേഷണങ്ങളായി കണക്കാക്കും, സ്കോറിനെ ബാധിക്കും.

• ക്രെഡിറ്റ് കാർഡ്, വായ്ക്ക എന്നിവയുമായി ബന്ധപ്പെട്ടു വരുന്ന ഓഫറുകളെക്കുറിച്ച് അന്വേഷിച്ചാൽ സ്കോറിനെ ബാധിക്കുമോ?

ഇതിനെ സോഫ്റ്റ് എൻക്വയറി എന്നു വിളിക്കും. ഇത് സ്കോറിനെ ബാധിക്കില്ല. അതേസമയം നിങ്ങളായിട്ട് ബാങ്കിനെ സമീപിച്ച്, ബാങ്ക് നിങ്ങളുടെ റിപ്പോർട്ട് എടുത്താൽ അത് ഹാർഡ് എൻക്വയറിയാണ്. അത് ബാധിച്ചേക്കാം. എന്നാൽ, ഇതെ തുടർന്ന് നിങ്ങൾക്ക് വായ്പ അനുവദിച്ചാൽ പ്രശ്നമില്ല.

ഒരാളുടെ അമിതമായ വായ താൽപര്യം (credit hungy) കോറിനെ ബാധിക്കും. വായ്പയ്ക്കായി ഒരേ സമയം പല ബാങ്കുകളിൽ അന്വേഷിക്കുന്നത് നെഗറ്റീവ് സൂചനയാണ്. വായ്പ എടുക്കാനുള്ള ശേഷിക്കും മുകളിലായി തുടർച്ചയായി വായ്പ എടുക്കാനുള്ള ശ്രമമെന്ന തോന്നലുണ്ടാക്കും. LOAN

പ്രീ അപൂവ്ഡ് ലോൺ ആണെങ്കിൽ ബാങ്കിൽ അന്വേഷിച്ചാൽ അത് നിങ്ങളുടെ സ്കോറിനെ ബാധിക്കില്ല. കാരണം, അവർ ഇതിനകം നിങ്ങൾക്ക് വായ്പ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

• ബാങ്കിൽനിന്നു കിട്ടിയ റിപ്പോർട്ടിൽ വായ്പ കുടിശിക ഉണ്ടെന്നു പറയുന്നു. പക്ഷേ വിശദാംശങ്ങൾ ഇല്ല. അത് എങ്ങനെ ലഭിക്കും?

നിങ്ങളുടെ റിപ്പോർട്ട് ബാങ്ക് ഡൗൺലോഡ് ചെയ്താൽ കുടിശിക ഉണ്ടെന്നേ അറിയാനാകൂ. വിശദാംശങ്ങൾ കാണില്ല. ഓരോ ബാങ്കിനും അവരുടെ ബാങ്കിന്റെ വിവരങ്ങൾ നൽകാനാകൂ. റിപ്പോർട്ട് നിങ്ങൾ സ്വയം ഡൗൺലോഡ് ചെയ്താൽ എല്ലാ വിശദാംശങ്ങളും ഉണ്ടാകും. സ്വന്തം സാമ്പത്തികാ രോഗ്യം സ്വയം പരിശോധിക്കുന്നതാണ് എപ്പോഴും നല്ലത്.

• ഇഎംഐയ്ക്ക് വേണ്ടിയും അല്ലാതെയും നൽകുന്ന ചെക്കുകൾ മടങ്ങിയാൽ സ്കോർ കുറയുമോ?

അത് കോറിനെ ബാധിക്കില്ല. സിബിലിൽ വിശകലനം ചെയ്യുന്നത് വായ്പ ഡേറ്റകളാണ്. ചെക്ക് മടങ്ങിയാൽ അതു കാണുന്നത് സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ്. ആ വിവരങ്ങൾ സിബിലിൽ വരില്ലെന്നതിനാൽ സ്കോർ കുറയില്ല.

കാർഷിക വായ്ക്ക് സർക്കാർ പദ്ധതി പ്രകാരം എഴുതിത്തള്ളി. വർഷങ്ങൾക്കു ശേഷം മകളുടെ വിദ്യാഭ്യാസ വായ്പയ്ക്കായി സമീപിച്ചപ്പോൾ റിപ്പോർട്ടിൽ വായ്പ കുടിശികയായി കാണുന്നു. ഇത്തരത്തിൽ നമ്മുടേതല്ലാത്ത തെറ്റുകൾ സ്കോറിനെ ബാധിച്ചാൽ എങ്ങനെ പരിഹരിക്കാനാകും?

സർക്കാർ കാർഷിക വായ്പ എഴുതിത്തള്ളാൻ ബാങ്കിന് നിർദേശം കൊടുത്തിട്ടുള്ളതിനാൽ ഇത് നിങ്ങളുടെ വീഴ്ചയല്ല. ബാങ്ക് അത് നിങ്ങളുടെ വീഴ്ചയായി കാണിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ബാങ്കിൽ പോയി, കാർഷിക വായ്പ എഴുതിത്തള്ളിയതാണെന്നും ഈ തെറ്റ് തിരുത്തണം എന്നും ആവശ്യപ്പെടണം. ഇക്കാര്യ ങ്ങൾ സിബിലിന് എഴുതുകയും വേണം.

നിങ്ങൾക്കു വേണ്ടി തെറ്റ് തിരുത്താൻ ബാങ്കിനോട് സിബിൽ ആവശ്യപ്പെടും. നിങ്ങൾക്ക് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിച്ച് പരിഹാരം തേടുകയുമാകാം, മകളുടെ വിദ്യാഭ്യാസ വായ്പയ്ക്ക് നിങ്ങളുടെ കോറുമായി ബന്ധമില്ല. നാലു ലക്ഷം രൂപവരെ യാതൊരു ഈടുമില്ലാതെ മകൾക്ക് വായ്പ ലഭിക്കും.

Post a Comment