Vivo X60 User Review Better Customisation Options | Malayalam

Smooth and fast.Vivo നല്ല രീതിയില്‍ optimise ചെയ്തിട്ടുണ്ട്‌.അതുകൊണ്ട് തന്നെ lag oh issues oh ഇല്ല. ഞാൻ ഒരു പ്രോ gamer അല്ല - vivo x60

Vivo X60 User Review after One month

Vivo X60 User Review Better Customisation Options |  Malayalamഅപ്പൊ ഒരു review ആയാലോ... കുറേ കാലമായിട്ടുള്ള ഒരു ആഗ്രഹം ആയിരുന്നു ഒരു flagship phone സ്വന്തമാക്കുക എന്നത്...ഒരുവിധം എല്ലാ phone models ഉം എന്നും use ചെയ്യാൻ കഴിയുന്ന ജോലി ആയത് കൊണ്ട്‌ ഉദ്ദേശിക്കുന്ന ബജറ്റില്‍ ഉള്ള models എല്ലാം തന്നെ compare ചെയ്തിട്ടാണ് Vivo X60 ഇല്‍ എത്തുന്നത്.. ( ഞാൻ ഇതേ കമ്പനിയില്‍ promoter ആണ്.. എന്നാലും സ്വന്തം use ന് എടുക്കുന്നത് കൊണ്ട്‌ മറ്റു brands ആയിരുന്നു preferences..എല്ലാ മലയാളികളെയും പോലെ..so honest review ആണ് ).. ColorOs nod ഒരു പ്രത്യേക ഇഷ്ട്ടം ഉള്ളത് കൊണ്ട്‌ Oppo reno 5 pro aka find x3 neo (sd865), op 8 pro, op 9r,8t,S20fe sd865 version, iphone 12, അങ്ങനെ ഇതിനൊപ്പം ഒരു load options ഉണ്ടായിരുന്നു.. Camera, perocessor and software ആയിരുന്നു main preference.. ഇതിൽ op models camera എന്ന preference ഇല്‍ തട്ടി വീണു.. പിന്നെ Oppo, S20fe, Iphone 12 and X60 and X60 pro..വീണ്ടും നടത്തിയ അതി ഭീകരമായ comparison ഇല്‍ iphone12 um oppo യും out ആയി.. ( കാരണം X60 software UI എന്നെ ഞെട്ടിച്ചു.. അത്രയ്ക്ക് clean.. നാട്ടില്‍ കിട്ടുന്ന ഓള്‍ഡ്  UI കണ്ടു Vivo അത്ര താല്പര്യം ഇല്ലാതിരുന്ന ആളാണ് ഞാൻ ).. അങ്ങനെ X60, S20fe compare ചെയ്തപ്പോൾ S20fe മികച്ച ഒരു all rounder ആണ്.. പക്ഷേ camera കുറച്ചു കൂടി details ഉള്ളതും കുറച്ച് കൂടി പ്രീമിയം ഫീലും X60 ഇല്‍ ആയിരുന്നു.. കൂടാതെ കുറച്ച് കൂടി ലേറ്റസ്റ്റ് processor ഉം X60 തന്നെ  choose ചെയ്യാൻ കാരണം ആയി.. പിന്നെ മനസില്‍ ഉണ്ടായിരുന്നത് ഇതിന്റെ തന്നെ പ്രോ മോഡൽ ആണ് ( pro plus uae യില്‍ available അല്ല) curve display താല്പര്യം ഇല്ലാത്തത് കൊണ്ടും ഏറെ കുറെ same specs ആയത് കൊണ്ടും X60 തന്നെ അവസാനം എടുത്തു...


Specs


6.53 inch punch hole AMOLED samsung E4 Display with 120Hz refresh rate and  240Hz touch sampling upto 1300nits ( company claims), 

3.2GHz SD 870 Octa core 5G processor, 

Dual sim with 5G dual mode single pass (SA/ NSA), 

7 5G bands, 

Carrier aggregation, 

Dual VoLTE, 

12+4 GB ( extended ) LPDDR5 RAM, 

256 GB UFS 3.1 Memory ( non expandable ), 

ZEISS OPTICS CAMERA, 

SONY IMX598 main sensor, 

48MP + 13MP UW+ 13MP PORTRAIT, 

32MP selfie camera, 

Funtouch OS 11.1, 

4300mAh battery with 33W FlashCharge, 

AG glass finish with Gorilla Glass 6 protection on front and back, plastic frame, 

Single Speaker, 

No wireless charging and IP68 rating.( but have a rubber coating for some resistance to rain etc)


 Performance


Mind blowing... ഒറ്റ വാക്കില്‍ അത്ര തന്നെ

Smooth and fast.Vivo നല്ല രീതിയില്‍ optimise ചെയ്തിട്ടുണ്ട്‌.അതുകൊണ്ട് തന്നെ lag oh issues oh ഇല്ല. ഞാൻ ഒരു പ്രോ gamer അല്ല എന്നാലും COD and PUBG കളിക്കും..feels butter smooth.. Pubg il HDR Extreme ആണ് മാക്സിമം കിട്ടുന്നത്.. Almost all time 60fps stable ആണ്...COD maximum graphics ഇല്‍ തന്നെ കളിക്കാം..

Extended ram works well when you are using multiple apps.. Felt useful.


UI


Stock ആണ്.. Stable updates.. Just felt like a pixel or motorola devices.. സത്യത്തിൽ pixel ഞാന്‍ ഒന്നോ രണ്ടോ വട്ടമേ കണ്ടിട്ടുള്ളു.. Motorola and nokia devices ആണ് stock experience ചെയ്തിട്ടുള്ളത്‌ കൂടുതലും.. But അതിന്റെ ഏറ്റവും നല്ല implementation ആയി തോന്നി after pixel devices.. Use ചെയ്തതില്‍..customization ന് ഒരുപാടു options ഉണ്ട് താനും ( not much as color os or miui but better than old oxygen os what i felt), bugs and ads illa എന്നതും positive side ആണ്‌ atleast in uae version.. Indian ui kurach bloatwares and അതുമൂലം കുറച്ച് ad ഉണ്ട് എന്നു കേള്‍ക്കുന്നുണ്ട്..( like hot apps suggestions പക്ഷേ disable ചെയ്യാൻ option ഉണ്ട് എന്ന് youtube ഇല്‍ കണ്ടു.. ) എന്നാലും മുന്‍ versions നെ വെച്ച് നോക്കുമ്പോള്‍ ഒരുപാട് improvements കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുണ്ട്... Effort Appreciated  (miui നെ അപേക്ഷിച്ച് ഇത് സ്വര്‍ഗം ആണ് )


Haptic feedback അത്ര മികച്ചതായി തോന്നിയില്ല.. Just ok..ഒരു പ്രീമിയം feel ഇല്ല.. Hopefully X70 series comes with good haptic motor


Camera


Well balanced camera എന്ന് തന്നെ പറയാം.. ഈ കാറ്റഗറിയില്‍ the best so far. Most situation il natural output ആണ് തരുന്നത്.. Over aayi saturated ആവുന്നില്ല.. നല്ല dynamic range and details. Ultra wide and portrait lens ഉം main lens ന്റെ അതേ quality കാണിക്കുന്നു..2x( optical) and 5x ( digital) നല്ല result ആണ്.. 10x, 15x, 20x ചില situations il useful output ആണ്.. Mainly indore situations. 20x night ഇല്‍ ഒരു പ്രതീക്ഷയും വേണ്ട.. Upto 5x nice.. Low light il extra ordinary performance ആണ്..details um  Macro mode just  ഒരുപാട് try ചെയ്തില്ല എങ്കിലും.. Focus ന് കുറച്ച് സമയം എടുക്കും but നല്ല results ആണ്.. പിന്നെ എടുത്തു പറയേണ്ടത് portraits ആണ് ഇത്രയും മികച്ച portraits ഈ കാറ്റഗറിയില്‍ വേറെ ഒരു device ഉം തരില്ല.. ഉറപ്പ്..2x il Normal and zeiss bio-tar portraits looks awsome.. Just like a dslr image


Selfi camera യും നല്ല details തരുന്നുണ്ട്.. Normal vivo phones പോലെ അത്ര beautification ഇല്ല.. വേണമെങ്കിൽ beauty modes use cheyyam.. Details and portraits looks good...video 1080p വരെയെ shoot ചെയ്യാന്‍ കഴിയൂ..but അത്യാവശ്യം stability ഉണ്ട്. Overall good selfi camera ആണ് 


Video quality 4k 60fps vare shoot ചെയ്യാം..stabilisation 4k 30fps വരെയേ support ഉള്ളു.. And stabilisation  Standard and super anti shake options ഉണ്ട്.. Pro model ന്റെ അത്ര തന്നെ stability കിട്ടുന്നതായി തോന്നി.. Video quality യും flagship level..natural colors ആണ് mostly


(Camera samples താഴെ കൊടുക്കുന്നുണ്ട്.. ഒരു normal photographer ആണ്.. Not a professional person.and human portraits ഉള്‍പ്പെടുത്തിയിട്ടില്ല.. ഞാൻ portrait എടുത്ത ആളുകളുടെ പ്രൈവസി മാനിച്ച് അത് ഒഴിവാക്കുന്നു..)


Sound quality


Stereo speaker ഇല്ല എന്നത് ഇതിലെ പോരായ്മ ആയി പറയാം.. എന്നാല്‍ പോലും single speaker അത്യാവശ്യം lound ആണ് .. എനിക്ക് stereo speaker important അല്ലായിരുന്നു.. Headset veche use ചെയ്യാറുള്ളു പണ്ടു മുതലേ.. നിര്‍ബന്ധം ഉള്ളവർ ചെക്ക് ചെയ്തു നോക്കുന്നത് നല്ലതാണ്..


Charging and Battery performance 


4300mAh ആണ് battery capacity.. Edukkumbol കുറച്ച് കുറവല്ലേ എന്ന തോന്നല്‍ ഉണ്ടായിരുന്നു.. But reviews ഒക്കെ കണ്ട ഒരു ധൈര്യത്തിൽ ആണ് മുന്നോട്ട് പോയത്.. നിരാശപ്പെടുത്തിയില്ല.

30 min ഇല്‍ 63% ആണ് company claim ചെയ്യുന്നത്.. അതിലും പെട്ടെന്ന് charge ആവുന്നുണ്ട് സത്യത്തിൽ.. Battery backup awsome.. Ee ഒരു capasity വെച്ച് normal use il 7 to 8hrs  SoT കിട്ടുന്നുണ്ട്...even camera hard use cheytha day il polum120Hz il തന്നെ lock cheythittum 7hrs and 08 min SoT കിട്ടി.. So happy.


(ഇപ്പൊ full charge ആക്കാറില്ല.. 30% to 80% maintain ചെയ്യാന്‍ ശ്രമിക്കുന്നു.. ബാറ്ററി ലൈഫ് കൂടാൻ നല്ലത് ആണെന്ന് ഒരു review ഇല്‍ കണ്ടു.. എത്രത്തോളം സത്യം ഉണ്ടെന്ന് അറിയില്ല..)


Screen on time screenshots comment box ഇല്‍ post ചെയ്യാം  and benchmarks too. 


Verdict : നാട്ടിലെ 30k to 45k phones നോക്കുന്നവർ തീർച്ചയായും consider ചെയ്യേണ്ട model ആണ്..ആ ഒരു budget ഇല്‍ നിരാശപ്പെടുത്തില്ല..അവരുടെ entry models ന്റെ value for money aspects വെച്ച് Verdict ചെയ്യാതെ ഇരിക്കുക...നല്ലൊരു flagship experience പ്രതീക്ഷിക്കാം 


കൂടുതൽ എന്തെങ്കിലും അറിയണം എങ്കിൽ comments ഇല്‍ ചോദിക്കാം.. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ആണെങ്കിൽ സമയം കിട്ടുന്നത് അനുസരിച്ച് മറുപടി തരുന്നതാണ്

Post a Comment