Realme 8 Review All rounder performer but, Pixaone

Miui വേണ്ട. Led display വേണം. കസ്റ്റം റോം ഇടണ്ട. ഈ മീഡിയ ടെക് പ്രോസസർ ഇൽ വിശ്വാസമുണ്ട്. അത്യാവശ്യം പെർഫോമൻസ് വേണം. ഇതൊക്കെയാണ് മനസ്സിലുള്ളത് എങ്കിൽ തീ

 Realme 8 [3 day review]


ഏതാണ്ട് രണ്ട് മാസമായി ഞാൻ ഒരു മൊബൈൽ ഫോൺ നോക്കി വെച്ചിരിക്കുകയായിരുന്നു. ലോഞ്ചിന് ശേഷം ഏതാണ്ട് 90 ശതമാനം അത് ഉറപ്പിക്കുകയും ചെയ്തു. (Redmi note 10).

പിന്നീട് ഞാൻ റിയൽമി 8 ഇറങ്ങുന്നതിന് കാത്തിരുന്നു. പെട്ടെന്ന് തന്നെ റിയൽമി ഇറക്കി. പക്ഷേ ഏഴിൽ നിന്ന് വലിയ മാറ്റമൊന്നും ഇല്ലാത്തതിനാൽ ഒന്ന് പരിഗണിക്കാൻ പോലുമില്ലാതെ ഞാനാ ഡിവൈസ് മാറ്റിനിർത്തി.

Realme 8 Review All rounder performer but,  Pixaoneമൊബൈൽഫോൺ മാറ്റാൻ ഇടയായ കാരണം.

ഞാൻ കഴിഞ്ഞ മൂന്നുവർഷമായി Honor 8 lite ആണ് ഉപയോഗിക്കുന്നത്. (3+16) ആണ്. കൂടിക്കൂടി വരുന്ന ഒരു ആപ്ലിക്കേഷൻ സൈസുകൾ ആ മൊബൈൽ ഫോണിലെ താങ്ങാൻ സാധിച്ചില്ല. എന്റെ ആവശ്യങ്ങൾക്ക് അനുബന്ധം ആയിട്ടുള്ള ആപ്ലിക്കേഷനുകൾ അതിൽ ഇടാൻ സാധിക്കുന്നില്ല. ഫോണിന് വേറെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ആകെ വലിയൊരു പ്രശ്നം ആയിരുന്നത് ഇന്റെര്ണല് മെമ്മറി ആയിരുന്നു.

അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ മാറ്റാൻ സമയം ആയതിനാൽ. ഓരോ മൊബൈൽഫോണിലൂടെ ഇങ്ങനെ കണ്ണ് ഓടിക്കുകയാണ്.

Redmi note 10:-

വെള്ള കളർ എനിക്കിഷ്ടമായി. 6+128 15k led display sd678 ഇതൊക്കെ കാരണം ഉറപ്പിച്ചു നിൽക്കുകയായിരുന്നു. എന്നിട്ട് റിവ്യൂ വരാൻ വേണ്ടി കാത്തു നിന്നു. ഞാൻ ഇവിടെ പോസ്റ്റിട്ട എപ്പോഴും അല്ലാതെ തിരക്കിയപ്പോൾ എല്ലാം വളരെ മോശം അഭിപ്രായം ആയിരുന്നു. എനിക്ക് ഒരേ സമയം രണ്ട് ബ്രൗസർ ഒക്കെ ചിലപ്പോൾ ഉപയോഗിക്കേണ്ടിവരും. മൊബൈൽ ഫോണിൽ ഒട്ടും ഗെയിം കളിക്കാറില്ല പക്ഷേ ഒരേസമയം ചിലപ്പോൾ നാലഞ്ചു ആപ്പുകൾ മാറിമാറി ഉപയോഗിക്കും. അപ്പോഴൊന്നും ബാഗ്രൗണ്ട് ആപ്പുകൾ kill ആവാൻ പാടില്ല.

എന്റെ ആഗ്രഹം എന്തെന്നാൽ അടുത്ത് ഒരു upgrade ആകുമ്പോൾ led display വേണം എന്നാണ് കൂടെ നല്ല oru ui.

കൂട്ടുകാർ ഒരുവിധം എല്ലാം miui ആണ്. അതുകൊണ്ട് അവിടെ നിന്നെല്ലാം ഞാൻ അഭിപ്രായം തിരക്കിയപ്പോൾ എല്ലാം മോശം അഭിപ്രായം ആയിരുന്നു. കൂടാതെ ഒരു അടുത്ത സുഹൃത്തിന്റെ ഉപയോഗിച്ചു നോക്കി. എന്തോ എനിക്കിഷ്ടപ്പെട്ടില്ല.

അത് മാത്രമല്ല ഒരുപാട് വേറെയും കംപ്ലൈന്റ് സുകൾ കേട്ടു. സ്ക്രീൻ flickering ഒക്കെ അതിൽ ഒന്ന് മാത്രം. അപ്ഡേറ്റ് വഴി ശരിയാകുമെന്ന് വാദിക്കുന്ന എങ്കിലും ഉറപ്പില്ല ല്ലോ.

ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റെഡ്മി അതിന് വില കൂട്ടുന്നത് ഇപ്പൊ 6+128 14.5k ആയി.

അപ്പോഴാണ് അവിടെ മറ്റൊരു ഓപ്ഷൻ കണ്ടത് realme8. കൂടാതെ അതിന്റെ സ്പെക്ട്രം ബാക്കി കാര്യങ്ങളൊക്കെ കുഴപ്പമില്ല എന്ന് തോന്നി. ഞാൻ അതിനെ പരിഗണിക്കാത്ത മെയിൻ ആയിട്ടുള്ള ഒരു കാരണമെന്തെന്നാൽ അതിന്റെ മീഡിയ ടെക് processor ആയിരുന്നു.

ഞാൻ ഇവിടെ യൂസേഴ്സിന് ഒപ്പീനിയൻ ഒക്കെ ചോദിച്ചപ്പോൾ ഗെയിം കളിച്ചില്ല നോർമൽ യൂസ് ആണെങ്കിൽ കുഴപ്പമില്ല നേരിയ രീതിയിൽ മാത്രമേ  heating ഉള്ളത് എന്ന് അവർ പറഞ്ഞു.

പിന്നെ മെയിൻ ആയിട്ട് എന്നെ പുറകോട്ടു വലിച്ചത് Realmeui ആണ്. അതിന് പറ്റി ഒരു വിവരവും എനിക്കറിയില്ല ഉപയോഗിക്കുന്ന ആരെയും എനിക്ക് നേരിട്ട് പരിചയവുമില്ല. ഇവിടെ പോസ്റ്റ് ഇട്ടപ്പോൾ ഒട്ടനവധി സുഹൃത്തുക്കൾ വന്നു അഭിപ്രായങ്ങൾ രേഖപ്പെടുത്തി. അതിൽനിന്ന് തരക്കേടില്ലാത്ത ഒരെണ്ണം ആണെന്ന് മനസ്സിലായി.

ഇനി റിവ്യൂ

Price and variant :-

4+128 ആണ് എടുത്തത് 15k ആണ് price. എക്സ്ചേഞ്ച്ഡ് redmi 7a for 2k.

എന്റെ കണക്കുകൂട്ടൽ പ്രകാരം എനിക്ക് 4 ജിബി റാം ഇന്റെ യൂസേജ് മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് 4ജിബി എടുത്തത്. 6 എടുക്കുന്നവർക്ക് അത് എടുക്കാം. Honor ഇൽ 3ജിബി റാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റാമിനെ കുറവുമൂലം ഇന്നേവരെ ഒരു പ്രോബ്ലം അതിന് ഉണ്ടായിട്ടില്ല.

Display :-

ഈ ഫോണിന്റെ മെയിൻ pros എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ ഡിസ്പ്ലേ ആണ്. Led ഡിസ്പ്ലേ ആണ്. വളരെ മികച്ച ഒരു ഡിസ്പ്ലേ കളറുകൾ എല്ലാം നല്ല വൈബ്രേറ്റ് ആണ്. എൽ സി ഡി യിൽ നിന്ന് എൽഇഡി ലോട്ട് മാറിയപ്പോൾ നല്ല വ്യത്യാസം അനുഭവിക്കുന്നുണ്ട്. കൂടാതെ ഫുൾ എച്ച് ഡി വീഡിയോസ് എല്ലാം കളറുകൾ ബ്രൈറ്റ് ആയിട്ടുണ്ട്. പ്രത്യേകിച്ച് കറുപ്പുനിറം.

ഡിസ്പ്ലേ ഒരു ദോഷമായി തോന്നിയത് വെയിലത്ത് നിന്ന് ഉപയോഗിക്കുമ്പോൾ color ഒക്കെ നല്ല സാച്ചുറേറ്റഡ് ആണ്. അതായത് ഉദാഹരണത്തിന് വെയിലത്തു നിന്നു കൊണ്ട് ഇപ്പോൾ വാട്സ്ആപ്പ് എടുക്കുകയാണെങ്കിൽ ആ ഡാർക്ക് ടീമും പച്ചക്കളർ ഒക്കെ കുറച്ചു സാച്ചുറേറ്റഡ് ആയി ഫീൽ ചെയ്തു. ഞാൻ പകുതി ബറൈറ്നെസ്സ് വെച്ചിരിക്കുന്നത്. ഡിസ്പ്ലേയുടെ ബ്രൈറ്റ് നെ പറ്റി മോശം അഭിപ്രായം ഒന്നുമില്ല. എനിക്ക് വെയിലത്തു നിന്ന് വായിക്കാൻ ഒക്കെ പറ്റി.

Processor :-

ഒരു പക്ഷേ ഈ ഫോൺ വാങ്ങാൻ മാറ്റി നിർത്താൻ ഒരു കാരണമായി ഉള്ളത് ഇതിന്റെ മീഡിയ ടെക് പ്രോസസ്സർ ആണ്. ഇത് ലോങ്ങ് റൺ എങ്ങനെ ഇരിക്കും എന്ന് കണ്ടറിയണം. 12Nm എനിക്കൊരു വലിയ ഡ്രോ ബാക്ക് ആയിട്ട് തോന്നി. കാരണം അത് ഒരു പഴയ ആർക്കിടെക്ചർ ആണ്. കുറച്ചുകൂടി കുറവ് ആയിരുന്നെങ്കിൽ കുറച്ചുകൂടി efficient ആയി തോന്നി. ചാർജ് ചെയ്യുമ്പോൾ ചെറിയൊരു warmness ഉണ്ട്. പക്ഷേ ഫോൺ ഉപയോഗിക്കുമ്പോൾ ഇതുവരെ ഹീറ്റിങ് ഒന്നും അനുഭവപ്പെട്ടില്ല. എന്നും പറഞ്ഞ് തണുത്ത ഇരിക്കുകയല്ല. ഒരു പൊടിക്ക് warm ഉണ്ട്. അതുപോലെ ഏത് ഇലക്ട്രോണിക് ഡിവൈസ് എടുത്താലും ചെറിയ രീതിയിൽ ഒക്കെ Warm ആകണം അല്ലോ?

ഞാൻ തീരെ ഗെയിം കളിക്കുന്ന ആളല്ല (മൊബൈൽ ഇൽ ) അതുകൊണ്ടു തന്നെ ഗെയിമിംഗ് ടെസ്റ്റ് ഇതുവരെ ചെയ്തില്ല. ലോക്ക് ആക്കി ഇടുകയാണെങ്കിൽ ഒരേസമയത്ത് നാലഞ്ച് apps ഓടുന്നുണ്ട്. Lock ആക്കിയില്ലെങ്കിൽ ഒരു അരമണിക്കൂർ കഴിയുമ്പോൾ ഓട്ടോമാറ്റിക് കില്ൽ ആകും. ചിലസമയങ്ങളിൽ kill ആയാലും. നമ്മൾ എവിടെ ലെഫ്റ്റ് ആക്കിയ അവിടെ തന്നെ ആപ്പ് ലോഡ് ആയിരിക്കും. അതാണ് എനിക്ക് തീർച്ചയായിട്ടും വേണ്ടത്.

Charging:-

1hr 0-100 ആകും.

39-100- 44 minutes കൊണ്ട് കേറി

നല്ല charger 👌

 ഫാസ്റ്റ് ചാർജിങ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ചെയ്യുന്നു.

Camera :-

ഇവിടെ കുറിച്ച് ക്യാമറ സാമ്പിള് കൊടുത്തിട്ടുണ്ട്. Portrait മോഡ് കിടു ആയിട്ട് തോന്നി. ഈ ബ്യൂട്ടി ഫിക്കേഷൻ ശരിക്കും എനിക്കിഷ്ടപ്പെട്ടില്ല ഈ കാണുന്ന സെൽഫികൾ എല്ലാം സീറോ ബ്യൂട്ടി മോഡി എടുത്തതാണ്. പക്ഷേ എന്നിട്ടും ചെറിയ രീതിയിൽ ഒരു ടച്ച് ഒക്കെ ഉണ്ട്. ക്യാമറ പൊതുവേ ഇത്തിരി സാച്ചുറേറ്റഡ് ആണ്. ശരിക്കും ശരിയായ കളർ അല്ല തരുന്നത് ( പ്രത്യേകിച്ച് പച്ച ) അത് ചിലർക്ക് പിടിക്കും ചിലർക്ക് പിടിക്കില്ല. ഓവറാൾ നല്ലൊരു ക്യാമറ തന്നെയാണ്. അൾട്രാ വൈഡ് അതിന്റെ ഉപയോഗം കാണിക്കുന്നുണ്ട്. ഇതിൽ രണ്ടു മൂന്ന് ultrawide ഷോട്ടുകളും ഉണ്ട്.

ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അല്ല. അതുകൊണ്ടുതന്നെ നല്ല രീതിയിൽ ഒന്നും ഫോട്ടോ എടുക്കാൻ അറിയില്ല.

64mp നല്ല ഡീറ്റൈലിങ് ഉണ്ട്.

ഞാനിവിടെ ക്യാമറ സാമ്പിൾ ഒരുപാട് തപ്പിയിട്ട് കിട്ടിയില്ല. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.

Backside:-

ഒരുപാട് മോശം അഭിപ്രായം കേട്ട ഒരു പിൻഭാഗം ആണ്. ശരിവെക്കുന്നു ഡയർ ടു ലീവെടുത്ത് കളയുകയാണെങ്കിൽ അത്യാവശ്യം ഭംഗിയുള്ള പിൻഭാഗം ആയേനെ. കവർ ഇടുമ്പോൾ കുഴപ്പമില്ല. പക്ഷേ എന്നാലും അത് എനിക്കിഷ്ടപ്പെട്ടില്ല. കറുത്ത കളർ ഫോൺ മുൻപ് ഉണ്ടായതിനാൽ  സിൽവർ എടുത്തു. കുഴപ്പമില്ല നല്ല ഒരു കളർ തന്നെ. പ്ലാസ്റ്റിക് ബാക്ക് ആണ്. ഒരു ഗ്ലോസി ഫിനിഷ് പോലെ തോന്നും.

ബാറ്ററി :-

നല്ലൊരു ബാറ്ററി ബാക്കപ്പ് കിട്ടുന്നുണ്ട് 8hr sot. 17hr standby.

പിന്നെ പാസ് ചാർജർ ഉള്ളതിനാൽ കുഴപ്പമില്ല. പക്ഷേ എടുത്തുപറയേണ്ട ബാറ്ററി തന്നെയാണ്. മേൽപ്പറഞ്ഞ ബാറ്ററി ബാക്കപ്പ് കിട്ടുന്നുണ്ട്. 40• C മുകളിൽ ബാറ്ററി ടെമ്പറേച്ചർ ഉപയോഗിക്കുമ്പോൾ കയറിയിട്ടില്ല.

Wifi always on.

Fingerprint :-

ആദ്യം ഓൺ ആയി വരാൻ നല്ല പാടായിരുന്നു. എന്റെ വലത്തേ കൈയിലെ തള്ളവിരൽ വയ്ക്കുമ്പോൾ ഓൺ ആകില്ല. പക്ഷേ ഇടത്തെ കയ്യിലെ തള്ളവിരലും കുഴപ്പമില്ല ബാക്കി ഏത് വിരൽ വച്ചാലും സ്പോട്ട് ലോണായി വരും. പക്ഷേ വലത്തേ കൈയിലെ തള്ളവിരൽ മാത്രം ശോകം ആയിരുന്നു.

 പിന്നെ പോയി അപ്ഡേറ്റ് ചെയ്തപ്പോൾ ( ഫോൺ എടുത്ത ഉടനെ ഞാൻ സിസ്റ്റം അപ്ഡേറ്റ് ചെയ്തില്ല ആയിരുന്നു. പിന്നീടാണ് ചെയ്തത് ) അതിൽ ഫിംഗർ പ്രിന്റ് എന്തോ ഫിക്സ് ഉണ്ടെന്ന് എഴുതിയിരുന്നു. ആ ഒരു അപ്ഡേറ്റിങ് ശേഷം ക്യാമറയും ഫിംഗർ പ്രിന്റ്റും ഒക്കെ ഇംപ്രൂവ്മെന്റ് ആയി. ഇപ്പോൾ വെച്ചാൽ സ്പോട്ട് ലോൺ ആയി വരും.

In display fp ആണ് സോ അതൊന്ന് ഉപയോഗിച്ച് ശീലമായി വരാൻ ഒരിത്തിരി ടൈം എടുത്തു. പക്ഷേ ഈ സാധനം മുൻവശത്ത് വരുന്നത് വളരെ convenient ആയിട്ട് തോന്നി.

UI:-

ഒരു മെയിൻ ഘടകം ഇതായിരുന്നു. തരക്കേടില്ലാത്ത ഒരു നല്ല ui തന്നെയാണ് . ഇതുവരെ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല. ഒരുപാട് കസ്റ്റമൈസേഷൻ ഉണ്ട് ഉപയോഗിക്കുന്നവർക്ക് തീർച്ചയായിട്ടും ഇഷ്ടപ്പെടും. ram മാനേജ്മെന്റ് കുഴപ്പമില്ല എന്ന് പറയാൻ സാധിക്കു പക്ഷേ മികച്ചതല്ല.

തീംസ് ഒക്കെ വളരെ ശോകമാണ്. Redmi പോലെ നല്ല ഒരുപാട് തീമുകൾ ഇല്ല.

റെസ്ട്രിക്ഷൻ ഒക്കെ ഒരുപാട് ഓണാക്കി ഇട്ടാൽ ചിലപ്പോൾ അതു ഭാഗികമായി ഉപയോഗത്തിനെ ബാധിക്കും. വരും  ദിവസങ്ങളിൽ എങ്ങനെ പെർഫോം ചെയ്യുമെന്ന് നോക്കട്ടെ. ഇതുവരെ ഒരു കുഴപ്പവുമില്ല.

പിന്നെ ഹെഡ്ഫോൺ ജാക്ക് താഴെയാണ്. ചിലപ്പോൾ അതും മുകളിൽ വരുന്നതായിരിക്കും ചിലർക്ക് ഇഷ്ടം. എന്നാലും കുഴപ്പമില്ല.

സ്പീക്കർ ഒക്കെ നല്ല ലൗഡ് ആണ് ( പഴയ മൊബൈൽ ഫോണിൽ സ്പീക്കർ ദുരന്തമായിരുന്നു )

Phone sleek ആണ് bulky അല്ല. കൂടെ കിട്ടുന്നത് നല്ല ക്വാളിറ്റിയുള്ള സിലിക്കൺ കേസാണ്.

സൊ മെയിൻ ആയിട്ട് പറയാനുള്ള ഇതൊക്കെ തന്നെയാണ്. ഇനി വല്ല സംശയവും ഉണ്ടെങ്കിൽ കമന്റ് രേഖപ്പെടുത്തിയാൽ മറുപടി തരാം.

ഈ മൊബൈൽ ഫോൺ ആരൊക്കെ എടുക്കണം?

Miui വേണ്ട. Led display വേണം. കസ്റ്റം റോം ഇടണ്ട. ഈ മീഡിയ ടെക് പ്രോസസർ ഇൽ വിശ്വാസമുണ്ട്. അത്യാവശ്യം പെർഫോമൻസ് വേണം. ഇതൊക്കെയാണ് മനസ്സിലുള്ളത് എങ്കിൽ തീർച്ചയായിട്ടും ഇത് എടുക്കാം.

Gaming oru വലിയ factor ആണേൽ poco x3, rn10pro ഒക്കെ നോക്കുക. പക്ഷെ bugs കാണും.

Post a Comment