Mod അപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ഫോണും പ്രൈവസിയും സുരക്ഷിതമാണോ?

MODed അപ്പുകൾ പരമാവധി ഒഴിവാക്കുക. വാട്സാപ്പ് പോലുള്ള വ്യക്തിപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആപ്പുകളുടെയൊന്നും MODs ഒരു കാരണവശാലും ഉപയോഗിക്കാതിരിക്ക

In Mod Apps Secure your Privacy?

വാട്സ്ആപ്പ് പോലെയുള്ള അല്ലെങ്കിൽ വാട്സ്ആപ്പിനെക്കാൾ മികച്ച ഫീച്ചറുകൾ ഉള്ള ഒരു ഇന്ത്യൻ നിർമ്മിത സോഷ്യൽ മീഡിയ അപ്പാണ് ടെലിഗ്രാം എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ടെലിഗ്രാം  ചാനലുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നുമൊക്കെ share ചെയ്തു കിട്ടുന്ന ആൻഡ്രോയ്ഡ് ആപ്പുകൾ (apk) ചിലതെങ്കിലും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും.

In Mod Apps Secure your Privacy


ഇങ്ങനെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ഫോണും പ്രൈവസിയും സുരക്ഷിതമാണോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 

UC Browser, EZ File Explorer, TextNow പോലുള്ള play സ്റ്റോറിൽ കിട്ടാത്ത ആപ്പുകൾ ഡൌൺലോഡ് ചെയ്യാൻ ടെലഗ്രാം ചാനലുകൾ ഉപയോഗിക്കുന്നവരുണ്ട്. അയച്ചു തരുന്ന ആളുടെ മേലുള്ള വിശ്വാസത്തിന്റെ പുറത്ത് ഇൻസ്റ്റാൾ ചെയ്യുന്ന ഇത്തരം ആപ്പുകൾ ഒക്കെ സുരക്ഷിതമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

MODed അപ്പുകൾ പരമാവധി ഒഴിവാക്കുക. വാട്സാപ്പ് പോലുള്ള വ്യക്തിപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആപ്പുകളുടെയൊന്നും MODs ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക.

Google Play store ൽ പോലും മാൽവെയറുകൾ (malicious software) കടന്നു കൂടുന്ന ഇക്കാലത്ത് അല്പം മുൻകരുതൽ നല്ലതാണ്.


Virus total നെപ്പറ്റി കേട്ടിട്ടുണ്ടാവുമല്ലോ...

70 ൽ പരം antivirus products ന്റെ സഹായത്തോടെ നമ്മൾ അയച്ചു കൊടുക്കുന്ന ഫയലുകൾ infected ആണോ എന്ന് പരിശോധിക്കുന്ന website ആണ്.


https://www.virustotal.com/gui/home/upload

(650MB വരെയുള്ള ഫയലുകൾ upload ചെയ്തു scan ചെയ്യാം.)

Virus total ഒരു free service ആണ്. അവരുടെ API ഉപയോഗിച്ച് നിർമ്മിച്ച Telegram ബോട്ടിലേക്ക് ടെലഗ്രാമിൽ നിന്നും നിങ്ങൾ install ചെയ്യാൻ ആഗ്രഹിക്കുന്ന apk ഫയൽ ഫോർവേഡ് ചെയ്താൽ അതിൽ ഏതെങ്കിലും വിധത്തിലുള്ള threats ഉണ്ടോ എന്ന് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും.


ഉദാ: @VirusTotalAV_bot

(https://telegram.me/VirusTotalAV_bot)

മുമ്പ് പറഞ്ഞതുപോലെ Virustotal ന്റെ API ഉപയോഗിച്ച് ഫയലുകൾ scan ചെയ്യാൻ കഴിയുന്ന ടെലഗ്രാം ബോട്ട് നമുക്കും സ്വന്തമായി ഉണ്ടാക്കാൻ കഴിയും.


https://github.com/uaudith/Virustotal-telegram

Deploy to Heroku (ബട്ടൺ അതിലുണ്ട്.)


Requirements to fill in the blanks:

API ID, API HASH (രണ്ടും my.telegram.org ൽ നിന്നും കിട്ടും.

BOT TOKEN (ടെലഗ്രാമിൽ @botfather ൽ നിന്നും കിട്ടും)

& VIRUS TOTAL API (അവരുടെ സൈറ്റിൽ നിന്നെടുക്കാം)


PS: Antivirus scan പാസ്സ് ആയതുകൊണ്ട് മാത്രം ഒരു App 100% secure ആവണം എന്നില്ല.

കഴിയുന്നതു പോലെ purchase ചെയ്തും subscription പുതുക്കിയും developers നെ help ചെയ്യുക. സ്നേഹം കൊണ്ട് ലോകം കീഴടക്കുക, കഴിയുമെങ്കിൽ രക്തം ദാനം ചെയ്യുക 


Post a Comment