Google Pixel 4a Review Best Camera | Android | Malayalam

അന്നും ഇന്നും എന്നും pixelന്റെ ശക്തി ക്യാമറ ആണല്ലോ. മുൻപ് Pixel 2 XL, Pixel 3 XL എന്നിവ ക്യാമറ ടെസ്റ്റ് ചെയ്തിട്ടുള്ളത് കൊണ്ട് ആദ്യ ദിവസത്തെ ക്യാമറ

Google Pixel 4a Review 


Pixel നെപ്പറ്റിയും പുതിയ ഫോൺ വാങ്ങിക്കാൻ സജക്ഷൻ ചോദിച്ച് വെറുപ്പിക്കലിനും ഒടുവിൽ ഞാൻ pixel 4a ബുക്ക് ചെയ്തു HDFC ക്രെഡിറ്റ് കാർഡ് ഓഫറിൽ 30999 നു കിട്ടി. നീണ്ട കാത്തിരിപ്പിനൊടുവിൽ ഫോൺ കയ്യിൽ കിട്ടുന്നത്. 6 മുതൽ ഇന്ന് വരെയുള്ള രണ്ടാഴ്ചത്തെ ഉപയോഗത്തിന് ശേഷമാണ് ഈ റിവ്യൂ ഇടുന്നത്. 


Google Pixel 4a Review Best Camera | Android | Malayalam


വലിപ്പവും ഭാരവും കുറഞ്ഞ ഫോൺ എന്ന എന്റെ ആവശ്യത്തിന് ഉതകുന്നതായത് കൊണ്ടാണ് ഇത് തിരഞ്ഞെടുത്ത്  തന്നെ അത് കൊണ്ട് 101% സാറ്റിസ്‌ഫൈഡ് ആണ്. 

DESIGN

വളരെ ലൈറ്റ് വെയിറ്റ് ആയ കയ്യിൽ ഒതുങ്ങുന്ന ബോഡി. തീരെ ചെറുതും എന്നാൽ വല്ലാതെ വലുതും അല്ലാത്ത perfect size. കയ്യിൽ വാങ്ങിക്കുന്നവരൊക്കെ ഹയ്യോ എന്തൊരു നല്ല സൈസാ എന്തൊരു ലൈറ്റാ എന്നൊക്കെ പറയുമ്പോൾ ഒരു സുഖമൊക്കെ ഉണ്ട്. Case വാങ്ങിച്ചു കഴിഞ്ഞപ്പോൾ അത്യാവശ്യം heavy (comparatively) ആയിട്ടുണ്ട് എന്നാലും പ്രശ്നമില്ല. Matte black ഫിനിഷ് നല്ല ഫിംഗർപ്രിൻ്റ് റസിസ്റ്റൻ്റ് ആണ്. പ്ലാസ്റ്റിക് ആണെങ്കിലും unibody ആയതുകൊണ്ടാണോ എന്തോ cheap ഫീൽ ഒട്ടും തന്നെയില്ല. Grip അൽപ്പം കുറവാണെങ്കിലും കയ്യിൽ നിന്ന് സ്ലിപ് ആവുന്ന issue ഒന്നുമില്ല. ഫുൾ സ്ക്രീൻ ഡിസ്പ്ലേയിൽ Punchhole selfie cameraയുടെ പ്ലേസ്മെൻ്റ് വളരെ നല്ലതായി തോന്നി. ഒട്ടും ബുദ്ധിമുട്ട് തൊന്നിച്ചിട്ടില്ല. പിൻ വശത്ത് പ്ലേസ് ചെയ്തിരിക്കുന്ന ഫിസിക്കൽ ഫിംഗർപ്രിൻ്റ് വളരെ നല്ല ഹാർഡ്‌വെയർ ആയി തോന്നി. അത്യാവശ്യം ഫാസ്റ്റ് ആണ് എന്നതിലുപരി "വിരൽ ക്ലീൻ അല്ല തുറന്ന് തരാൻ പറ്റില്ലടാ" മുതലായ അലമ്പുകൾ കാണിക്കാറില്ല. സ്വിച്ചുകൾ ഒക്കെ അടിപൊളിയാണ് വളരെ ക്ലിക്കി ആയ പട പട ശബ്ദമുണ്ടാക്കുന്ന സ്വിച്ചുകൾ. ആകെ മൊത്തം വളരെ convienient ആയ ഡിസൈൻ. ഇഷ്ടപ്പെട്ടു.


DISPLAY 

വളരെ മാന്യമായ display അത്യാവശ്യം നല്ല quality ഉണ്ട്. 60Hz ആണെങ്കിലും മുൻപ് 90/120Hz ഉപയോഗിച്ച് ശീലം ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. നല്ല response ഉണ്ട്. Haptic feedback ഒക്കെ നൈസാണ്. Colours ഒക്കെ മികച്ചു നില്ക്കുന്നു. Maximum brightness ഔട്ട്‌ ഡോറിൽ അത്ര bright അല്ല എന്ന് റിവ്യൂ കണ്ടിരുന്നു എങ്കിലും ഇതുവരെ എനിക്ക് അങ്ങനെ ഫീൽ ചെയ്തിട്ടില്ല. Minimum brightness എടുത്ത് പറയണം, ഞാൻ മിക്കവാറും സമയം 50%> brightness ൽ ഫോൺ ഉപയോഗിക്കുന്ന വ്യക്തിയാണ്. 


BATTERY

പുറത്ത് പോയ രണ്ട് മൂന്ന് ദിവസങ്ങളിൽ ഈസി ആയി ഒരു ദിവസം കൊണ്ടുപോകാൻ കഴിഞ്ഞു. ഒരു battery screenshot ചുവടെ ചേർക്കുന്നുണ്ട്. Charging തെറ്റ് പറയാൻ ആവാത്ത ഫാസ്റ്റ് ആണ്. പുതുതലമുറ ഫാസ്റ്റ് ചാർജറുകളെ താരതമ്യപ്പെടുത്തുന്നത് വരെ. ചാർജ് പെട്ടന്ന് ഇറങ്ങിപ്പോകുന്നില്ല എന്നത് ഒരു വല്യ + ആണ്.Extreme Battery Saver , Bedtime mode ഒക്കെ battery യുടെ കാര്യം പറയുമ്പോ mention ചെയ്യണം. 


SOFTWARE

Google ൻ്റേ legitimate child ആയത്കൊണ്ട് സോഫ്റ്റ്‌വെയർ പ്രത്യേകം പറയണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. വളരെ സുഖപ്രദമായ യൂസർ എക്സ്പീരിയൻസ്. Google ന്റെ 'Now playing' പോലെയുള്ള ഒരുപിടി exclusive ഫീച്ചറുകളും.പിന്നെ തീർച്ചയായും ആൻഡ്രോയ്ഡ് 8ൽ update നിന്നുപോയ moto G5+ ൽ നിന്ന് ആൻഡ്രോയ്ഡ് 11 ലേക്ക് വരുമ്പോ ഉള്ള ഒരിതും.


SPEAKER

Stereo എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചതിലും ഒരുപടി മുന്നിലാണ് speaker performance. അത്യാവശ്യം loud ആണ് എന്നാൽ നല്ല ക്വാളിറ്റിയും ഉണ്ട്. 


CAMERA

അന്നും ഇന്നും എന്നും pixelന്റെ ശക്തി ക്യാമറ ആണല്ലോ. മുൻപ് Pixel 2 XL, Pixel 3 XL എന്നിവ ക്യാമറ ടെസ്റ്റ് ചെയ്തിട്ടുള്ളത് കൊണ്ട് ആദ്യ ദിവസത്തെ ക്യാമറ ടെസ്റ്റിൽ എനിക്ക് ചെറിയ നിരാശ തോന്നി. ഫോട്ടോകൾ തെറ്റില്ലയിരുന്നു എങ്കിലും എന്തോ ഒരു missing തോന്നി. Portrait ഒന്നും ഒരു പഞ്ച് വരാത്തത് പോലെ, പിന്നെ SD 835, SD 845 processors തരുന്ന റിസൾട്ട് SD 730G തരണം എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്ന് മനസ്സിലാക്കി. പക്ഷേ പിന്നീടങ്ങോട്ട് എടുത്ത പടങ്ങളിൽ ഒന്നും അങ്ങനെ ഒരു മിസ്സിങ്ങും തോന്നിയിട്ടില്ല. വളരെ satisfied ആണ്. ഫോട്ടോഗ്രാഫി പ്രാന്ത് ഉള്ളതുകൊണ്ട് പല സാഹചര്യങ്ങളിലും ഫോട്ടോ എടുത്തു കുറച്ച് സാമ്പിൾസ് താഴെ ചേർക്കുന്നു. iPhone 12 pro max ആയിട്ടുള്ള ഒരു ചെറിയ portrait comparison കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത്ര ദിവസത്തെ ഉപയോഗം കൊണ്ട് തോന്നിയ ഒരു major പ്രശ്നം ക്യാമറയിൽ തന്നെയാണ്. അതായത് വീഡിയോ/ഫോട്ടോ സ്വിച്ച് ചെയ്യുമ്പോൾ 2-3 സെക്കൻ്റ് വരെ ലാഗ് ചെയ്യുന്നുണ്ട്. Bug report ചെയ്തിട്ടുണ്ട്. ശരിയാകുമായിരിക്കും.Recordical purpose നാണ് ഞാൻ കൂടുതൽ ഫോട്ടോകളും എടുക്കുന്നത് Date  & time stamp option ഇല്ലാത്തത് പോരായ്മയായി തോന്നി. ഒരു wide angle camera കൂടി ഉണ്ടായിയുന്നെങ്കിൽ നന്നായിരുന്നു.

Ui 

തന്നെയാണ് പ്രധാന വില്ലൻ 

എനിക്ക് അത്യാവശ്യമായ call recording button on dial pad, Dual apps, extended screen shot തുടങ്ങിയവക്ക് ഒക്കെ 3rd പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു.

Call quality and reception 

ഒരു പരാതിയും ഇല്ല നല്ല network range കിട്ടുന്നുണ്ട്


ഫോൺ വാങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്ന ആശങ്കകൾ performance , battery എന്നിവയായിരുന്നു. ഗെയിമിംഗ് ഒന്നും ഇല്ലാത്ത എനിക്ക് performance ൽ പറയത്തക്ക പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല. എന്നിരുന്നാലും gesture വഴി ( double click power button) camera ലോഞ്ച് ചെയ്യുമ്പോൾ ഇടക്കൊക്കെ ചെറിയ ലാഗ് വരുന്നുണ്ട്. അതുപോലെ video - Camera - portrait സ്വിച്ച് ചെയ്യുമ്പോഴും. ആദ്യത്തെ 4 ദിവസം നല്ല heating ഉണ്ടായിരുന്നു whatsapp ൻ്റെ ~6GB വരുന്ന restoration കാരണം ആവും എന്നായിരുന്നു കരുതിയത് പക്ഷേ അത് തീർന്നിട്ടും heating തുടർന്നു. രണ്ട് system update കിടപ്പുണ്ടായിരുന്നു update ചെയ്തു കഴിഞ്ഞപ്പോൾ heating എന്നൊരു സംഗതിയേ ഇല്ല.


ആകെ മൊത്തം കൊടുത്ത കാശ് മുതലായ ഒരു ഫീൽ ഉണ്ട്. 

HIGHLY RECOMMENDED

Post a Comment